കുറവിലങ്ങാട് : ഉമ്മൻചാണ്ടിയുടെ നിയമസഭാപ്രവേശന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മരങ്ങാട്ടുപിള്ളിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അൻപത് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി, കെ.വി മാത്യൂ, ആദർശ് സക്കറിയ, സിബു മാണി, അനു സിബു, നിഖിൽ പാവയ്ക്കൽ ,അലൻ പാവക്കൽ, എബിൻ ബെന്നി, അൽജോ സണ്ണി, അനീഷ് കുറിച്ചിത്താനം, ജിഷ്ണു ജയകുമാർ എന്നിവർ നേതൃത്വം നൽകി.