പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ 9-ാം നമ്പർ അങ്കണവാടിയുടെ കെട്ടിട നിർമാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ നിർവഹിച്ചു. വാർഡ് മെമ്പർ ബി. രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. കുന്നത്ത് വയലിൽ കെ. ആർ .രാധാകൃഷ്ണൻ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാൽ,വി.ജി.ലാൽ, ഉഷ, ബിന്ദു മോഹനദാസ്, ബി.ഗൗതം, കെ.ആർ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.