കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ പ്ലാക്കൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് പുഷ്‌കലാ ദേവി അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ എസ്. പിള്ള,ഗ്രാമപഞ്ചായത്തംഗം തങ്കമ്മ അലക്‌സ്,വാഴൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ.ചെറിയാൻ, സി.എ വർഗീസ്, ഏബ്രഹാം ചാക്കോ, സി.ജി. രാജു എന്നിവർ പങ്കെടുത്തു.പന്നഗം തോട്ടിൽ തടയണയും വാർഡ് മെമ്പർ തങ്കമ്മ അലക്‌സ് നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് കുളവും നിർമ്മിച്ചാണ് പ്ലാക്കലിൽ കുടിവെള്ളം എത്തിച്ചത്.ടാങ്ക് സ്ഥാപിക്കുന്നനതിനായുള്ള സ്ഥലം തങ്കപ്പൻ പ്ലാക്കലും നൽകി.