രാമപുരം: നവകേരളീയം കുടിശിക നിവാരണം 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാംഘട്ട അദാലത്ത് രാമപുരം റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ രാമപുരം ഹെഡ്ഓഫീസിൽ 23, 24, 25, 29, 30, ഒക്ടോബർ 1, 6, 7 എന്നീ തിയതികളിൽ രാവിലെ 11 മുതൽ 4 വരെ നടക്കും. അദാലത്തിൽ പരമാവധി ഇളവുകളോടെ കുടിശിക അടച്ചുതീർക്കാനുള്ള അവസരം ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് വി.എ.ജോസ് ഉഴുന്നാലിൽ അറിയിച്ചു.