പീരുമേട്: കൊവിഡും പിന്നാലെ എത്തിയ പേമാരിയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കിടെ, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കരുതൽ. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങൾക്ക് 85 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികൾക്ക് കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജിൽ ട്യൂഷൻ ഫീസ് ഇല്ലാതെ പഠിക്കാം. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്യുണിക്കേഷൻ എന്നീ എൻജിനീയറിംഗ് വിഭാഗങ്ങളിൽ പ്രവേശനം നേടുന്നവർക്കാണ് ആനുകൂല്യം. 85 ശതമാനത്തിൽ താഴെ മാർക്ക് നേടിയവർക്ക് ഫീസ് ഇളവുകളും സ്‌കോളർഷിപ്പുകളും നൽകും.
കൊവിഡ് പശ്ചാത്തലത്തിൽ കീം എൻട്രൻസ് സ്‌കോർ ഇല്ലാത്തവർക്കും സ്‌കോളർഷിപ്പിനു അപേക്ഷിക്കാം.
സഭാ പരമാദ്ധ്യക്ഷനും കോളേജ് പ്രസിഡന്റുമായ ബസേലിയോസ് മർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് കോളജ് ഡയറക്ടർ ഫാ. ജിജി പി.എബ്രഹാം അറിയിച്ചു. ഫോൺ: 7559933571, 9072200344.