വൈക്കം: താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ മൂന്ന് കോടി 65 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് കം-കാഷ്വാലിറ്റി ബ്ലോക്ക് മന്ത്രി കെ.കെ.ശൈലജ ഓൺലൈൻ സംവിധാനത്തിൽ ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിക്ക് വേണ്ടി എം.എൽ.എ ശിലാഫലകം തുറന്ന് പ്രതീകാത്മകമായി ഉദ്ഘാടനം നടത്തി. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ, വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി, സൂപ്രണ്ട് ഡോ.അനിത ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗ്ഗീസ്, പി.ശശിധരൻ, അംബരീഷ് ജി.വാസു, കെ.ആർ.രാജേഷ്, കെ.അജിത്ത് എന്നിവർ പങ്കെടുത്തു.