കോട്ടയം: കോട്ടയത്ത് കൊവിഡ് സമ്പർക്ക രോഗികൾ കൂടുന്നു. ഇന്നലെ റിസൾട്ട് പോസിറ്റീവ് ആയ 204 പേരിൽ 197 പേർക്കും രോഗം പടർന്നത് സമ്പർക്കത്തിലൂടെ. ആകെ 2331 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിലുള്ളത്. ഏഴു പേർ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. സമ്പർക്കം മൂലം രോഗം ബാധിച്ചവരിൽ നാലു പേർ മറ്റ് ജില്ലക്കാരാണ്. ആകെ 3787 പരിശോധന ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

രോഗം ഭേദമായ 120 പേർകൂടി ഇന്നലെ ആശുപത്രി വിട്ടു. ഇതുവരെ 6868 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 4533 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ ക്വാറന്റൈനിലുള്ളത് 20,018 പേരാണ്.