കൂരോപ്പട: ശ്രീനാരായണ ഗുരുദേവ സമാധിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖാ ഗുരുമണ്ഡപത്തിൽ 21വരെ വിശേഷാൽ പ്രാർത്ഥന യജ്ഞം നടക്കും. 20 വരെ വൈകിട്ട് വിശേഷാൽ നെയ്യ് വിളക്കോടു കൂടിയ ദീപാരാധന നടത്തും. സമാധി ദിനത്തിൽ രാവിലെ 6 മുതൽ വിശേഷാൽ പ്രാർത്ഥനകളും ഉപവാസവും ഗുരുദേവ ഭാഗവത പാരായണവും ഗുരുദേവ കൃതികൾ ആലാപനവും ലഘു പ്രഭാഷണങ്ങൾ എന്നിവയും നടക്കും. വൈകിട്ട് മൂന്ന് മുതൽ ഗുരുഷട്കം, ഗുരുസ്തവം, ദൈവ ദശകം, ഗദ്യ പ്രാർത്ഥന, സമാധി ഗാനം, സമർപ്പണ പ്രാർത്ഥനയും ചൊല്ലും. ദർശനത്തിന് എത്തുന്നവർ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പ്രസിഡന്റ് അജിമോൻ എംകെ സെക്രട്ടറി എസ് രാജീവ് എന്നിവർ അറിയിച്ചു.