വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2004 2007 ബാച്ചിലെ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൽകിയ ഓൺലൈൻ പഠനസഹായികൾ പ്രഥമാദ്ധ്യാപിക പി.ആർ ബിജി വിതരണം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷാജി.ടി കുരുവിള, പി.ടി.എ പ്രസിഡന്റ് പി.പി. സന്തോഷ് , അദ്ധ്യാപിക കവിതാ ബോസ്, പൂർവ വിദ്യാർഥികളായ കെ.എസ്.ഗിരീഷ് , അനന്ദു.ടി.യു. അമൃത്, അമൃത, പാർവതി എന്നിവർ പങ്കെടുത്തു.