കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിലെ മുഴുവൻ ശാഖകളിലും മഹാസമാധിദിനമായ 21ന് ഉച്ചകഴിഞ്ഞു 3.20ന് പ്രാർത്ഥനയും ഗുരുമന്ദിരത്തിൽ സമാധിപൂജയും നടത്തണമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അറിയിച്ചു. പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരുപതായി പരിമിതപ്പെടുത്തണം. അന്നേ ദിവസം വൈകിട്ട് 6നും 7.30നും ഇടയിൽ ഗുരുമന്ദിരങ്ങളിലും ശാഖാ ഓഫീസിലും എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും മൺചിരാതുകൾ തെളിയിച്ച് പ്രാർത്ഥന നടത്തണം. പ്രാർത്ഥനാ ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു..