കോട്ടയം: എസ്.എൻ.ഡി.പി യോഗം തളിയിൽകോട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസാമാധി ദിനാചരണം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ 21ന് ആചരിക്കും. രാവിലെ 8.30ന് ദീപാർപ്പണം. 9 മുതൽ ഉപവാസ പ്രാർത്ഥന. 12ന് ഗുരുപൂജ പ്രാർത്ഥനാ സമർപ്പണം. എസ്.എസ്.എൽ.സി, പ്ലസ് ടൂ തലത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കും.