പാലാ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാമത് ജന്മദിനത്തോടനുബന്ധിച്ച് മൈ സ്റ്റാമ്പ് പദ്ധതി പ്രകാരം നരേന്ദ്ര മോദിയുടെ ഫോട്ടോ പതിപ്പിച്ച തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു. തപാൽ വകുപ്പ് കോട്ടയം ഡിവിഷൻന്റെ സഹകരണത്തോടുകൂടി ബി.ജെ.പി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ അസി.പോസ്റ്റ്മാസ്റ്റർ സതീഷ് കുമാർ എം.ആർ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ജി രഞ്ജിത്തിന് പ്രധാനമന്ത്രിയുടെ ജന്മദിന സ്റ്റാമ്പ് കൈമാറി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റർ ജോസുകുട്ടി തോമസ്,കോട്ടയം ഡിവിഷൻ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.കെ വിനു, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സരീഷ് കുമാർ, മണ്ഡലം ഭാരവാഹികളായ അനിൽ പല്ലാട്ട്, ശുഭ സുന്ദർരാജ്, അജി കരൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ.സി മോഹനൻ,ഐ റ്റി സെൽ കൺവീനർ മഹേഷ്ചന്ദ്രൻ , യുവമോർച്ച മണ്ഡലം ഭാരവാഹി ശ്രീക്കുട്ടൻ, മുത്തോലി പഞ്ചായത്ത് മെമ്പർ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.