കൊടുങ്ങൂർ:വാഴൂർ എസ് .വി .ആർ .എൻ.എസ്.എസ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം ഓൺലൈൻ പബ്ലിക്കേഷൻ വാരം ആചരിച്ചു. കൊവിഡ്19 കാലഘട്ടത്തിൽ മുൻകാലങ്ങളിൽ കോളേജിൽ നടത്തിവന്നിരുന്ന എല്ലാ പ്രവർത്തനങ്ങളും ഓൺലൈനാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് വാരാചരണം സംഘടിപ്പിച്ചത്.സമാപന ദിവസമായ ഇന്നലെ അക്കാദമിക,നോൺ അക്കാദമിക കാര്യങ്ങൾ പ്രതിപാദിക്കുന്ന ഫ്രൈഡേ ബീറ്റ്‌സ് ന്യൂസ് ലെറ്ററിന്റെ പ്രകാശനം നടന്നു.എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗം പ്രൊഫ.പി ഹരികൃഷ്ണന് കൈമാറി പ്രകാശനം ചെയ്തു.
വിദ്യാർത്ഥികൾ എഴുതി തയാറാക്കുന്ന മാത്‌സ് സെൽഫി ഡെയിലി ന്യൂസ് പേപ്പർ കോളേജ് പ്രിൻസിപ്പൽ ഡോ.എം .ആർ. രേണുക പ്രകാശനം ചെയ്തു.പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന വേ ടു സക്‌സസ് ഡെയിലി പബ്ലിക്കേഷന്റെ പ്രകാശനം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊ.എസ്. പുഷ്‌കലാദേവി നിർവഹിച്ചു.
മൊമൻഡോസ് ഡി മാറ്റെമാറ്റിക വീക്കിലി ബുള്ളറ്റിൻ മുൻ പ്രിൻസിപ്പൾ പ്രൊഫ.പി. എം. രാമക്കുറുപ്പ് പ്രകാശനം ചെയ്തു.ജി .കെ. കോർണർ ഓൺലൈൻ ടെസ്റ്റ് എംജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ.പി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസമായി നടന്ന ഓൺലൈൻ പബ്ലിക്കേഷൻ വാരാചരണത്തിന് ഗണിത ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ.ടി ജയരാജും അദ്ധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി.എല്ലാ ദിവസത്തെയും പരിപാടികൾ ഗൂഗിൾ മീറ്റ് വഴി തത്സമയം വിദ്യാർത്ഥികളിൽ എത്തിച്ചു.