കൊടുങ്ങൂർ:വാഴൂർ പഞ്ചായത്ത് 12,14 വാർഡുകളുടെ അതിർത്തിയായ പാറാംതോട് കളപ്പുരയിടം റോഡിൽ ചെട്ടിയാരപ്പള്ളി ഭാഗത്ത് റോഡിൽ മാലിന്യം തള്ളിയവർക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു.പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കെട്ടിയാണ് റോഡിൽ തള്ളിയത്.പ്രദേശവാസികൾ മാലിന്യ ചാക്കുകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച ബിൽ അഡ്രസ് വെച്ച് പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തിൽ നിന്ന് കുറ്റക്കാർക്ക് നോട്ടീസ് അയയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്തു.മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യിപ്പിച്ചു.