കുമരകം : ശ്രീകുമാരമംഗലം ദേവസ്വത്തിന്റെയും കുമരകത്തെ എസ്.എൻ.ഡി.പി ശാഖകളുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ഗുരുദേവ സമാധി ദിനാചരണ ശാന്തിയാത്രയും അന്നദാനവും കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഉണ്ടായിരിക്കുന്നതല്ലെന്ന് ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ അറിയിച്ചു. സമാധി ദിനത്തിൽ ദേവസ്വം ഭരണസമതിയും നാല് ശാഖാ ഭരണസമതി അംഗങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുക്ഷേത്രത്തിൽ സമൂഹ പ്രാർത്ഥന നടത്തും.