കോത്തല: എസ്.എൻ.ഡി.പി യോഗം കോത്തല മാടപ്പാട് 405-ാം നമ്പർ ശാഖയിലെ സമാധിദിനാചരണം എസ്.എൻ പുരം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെ നടക്കും. രാവിലെ ഗുരുദേവ ഭാഗവാത പാരായണം, വൈകിട്ട് മൂന്നിന് മഹാസമാധിപൂജ, ഉപവാസം അനുഷ്ടിച്ചവർക്ക് കൊവിഡ് മാനദണ്ഡങ്ങളോടെ ക്ഷേത്രത്തിലെത്താം. വഴിപാടുകൾക്ക് ഫോൺ: 9496158850,9847909738, 9744940191.