തലയോലപ്പറമ്പ് : ഫാർമേഴ്‌സ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള വായ്പ കാർക്ക് ഒ​റ്റതവണ തീർപ്പാക്കൽ രണ്ടാംഘട്ട വായ്പ കുടിശിഖ അദാലത്ത് ഈ മാസം 22, 24, 28 തീയതികളിൽ രാവിലെ 10 മുതൽ ബാങ്കിന്റെ തലയോലപ്പറമ്പ് ഹെഡ് ഓഫിസിൽ നടത്തും. അദാലത്തിൽ പരമാവധി ഇളവുകളോടെ കുടിശിഖ അടച്ചു തീർക്കാനുള്ള അവസരം ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി.വി. കുര്യൻ പ്ലാക്കോട്ടയിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 04829 236126