ഇളമ്പള്ളി:എസ്.എൻ.ഡി.പി യോഗം 4840ാം നമ്പർ ഇളമ്പള്ളി ശാഖാ ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ സമാധിദിനാചരണം നാളെ നടക്കും. രാവിലെ വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കും. 3ന് സമാധിപൂജ.
വാഴൂർ:ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം വാഴൂർ 237ാം നമ്പർ ശാഖയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.രാവിലെ ഗുരുപൂജ,വിശേഷാൽ പൂജകൾ,വഴിപാടുകൾ,സമൂഹപ്രാർത്ഥന സമാധിപൂജ.
കൊടുങ്ങൂർ:1145ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ സമാധിദിനാചരണം നാളെ. രാവിലെ 7ന് വിശേഷാൽ ഗുരുപൂജ,വഴിപാടുകൾ,സമൂഹപ്രാർത്ഥന ,സമാധിപൂജ എന്നിവ ഉണ്ടായിരിക്കും.