വൈക്കം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉമ്മൻചാണ്ടിയെ ആദരിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയവർക്ക് അനുമോദനവും പേരയിൽ പി.ഡി.ജോൺഫൗണ്ടേഷൻ ഏർപ്പെടുത്തിയ സഹായവിതരണവും നടക്കും. രാവിലെ 11ന് വൈക്കം സത്യഗ്രഹസ്മാരക ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് പി.ഡി.ഉണ്ണി അദ്ധ്യക്ഷത വഹിക്കും. ജോസഫ് വാഴയ്ക്കൻ, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ലതികാ സുഭാഷ്, ഡോ.പി.ആർ.സോന, ഫിലിപ്പ് ജോസഫ്, പി.എ.സലിം, കുഞ്ഞ് ഇല്ലംമ്പള്ളി, നാട്ടകം സുരേഷ്, അക്കരപ്പാടം ശശി തുടങ്ങിയവർ പങ്കെടുക്കും.