വൈക്കം : ശ്രീനാരായണഗുരദേവന്റെ 93-ാമത് മഹാസമാധി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെയും 54 ശാഖകളുടെയും നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ നാളെ ആചരിക്കും. രാവിലെ പടിഞ്ഞാറെനടയിലെ ഗുരുമന്ദിരത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഭജന, ഉപവാസം എന്നിവ നടക്കും. 10ന് ഗുരുമന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് സമാധി ദീപം തെളിക്കും. ശാഖകളിൽ ഗുരുദേവന്റെ ഛായാചിത്രം അലങ്കരിച്ച് ദീപം തെളിച്ച് പുഷ്പാർച്ചന നടത്തും. വൈകിട്ട് ഗുരുമന്ദിരത്തിൽ ദീപാരാധന, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയും നടത്തും. പരിപാടികളിൽ പങ്കെടുക്കുന്ന ഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് യൂണിയൻ സെക്രട്ടറി എം.പി.സെൻ അറിയിച്ചു.