വൈക്കം: പമ്പ ഗണപതി ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട തലയാഴം വരില്ലത്ത് മഠത്തിൽ സുരേഷ് ആർ പോറ്റിക്ക് തൃപ്പക്കുടം ക്ഷേത്രത്തിലെ ജീവനക്കാർ യാത്രയയപ്പ് നൽകി. നിലവിൽ തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ സുരേഷ് ആർ. പോറ്റി ശനിയാഴ്ച രാവിലെ ഭഗവാന് പൂജകൾ അർപ്പിച്ച ശേഷമാണ് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. സബ് ഗ്രൂപ്പ് ഓഫീസർ എം. ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി മുരളീധരൻ നമ്പൂതിരി പൊന്നാട അണിയിച്ചു. മറ്റ് ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.