വൈക്കം : കുടുംബഭദ്റതയ്ക്കും ജീവിത വിജയത്തിനും ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ഐക്യത്തോടെ ജീവിതം നയിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ഡി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കുടുംബ സങ്കല്പം ശ്രീനാരായണ ധർമത്തിൽ എന്ന വിഷയത്തിൽ വൈക്കം അനൂപ് ക്ലാസ് നയിച്ചു. കെ.എസ് അജീഷ് കുമാർ, ഇ.കെ സുരേന്ദ്രൻ, ധന്യ പുരുഷോത്തമൻ, ജയ അനിൽ, എം.ജി. അനൂപ്, അരുൺ ടി അയ്യങ്കുളം, ശ്രീകല വി.ആർ. എന്നിവർ പ്രസംഗിച്ചു.