പുഴവാത്: എസ്.എൻ.ഡി.പി യോഗം 2404 ാം നമ്പർ പുഴവാത് ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ മഹാസമാധി ദിനാചരണം നാളെ നടക്കും. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചും യോഗത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുമാണ് ചടങ്ങുകൾ നടത്തുന്നത്. രാവിലെ 6ന് ഗണപതി ഹോമം തുടർന്ന് ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചക്കഴിഞ്ഞ് മൂന്നിന് പൂമൂടൽ എന്നിവ നടക്കും. വഴിപാട് ചെയ്യേണ്ടവർ സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ: 9895964926.