bjp

കോട്ടയം : യുവമോർച്ച മാർച്ചിന് നേരെ മർദ്ദനം അഴിച്ചുവിട്ട കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീ കുമാറിനെതിരെയും, കണ്ടാൽ അറിയാവുന്ന അഞ്ച് പൊലീസുകാർക്കെതിരെയും നിയമനടപടി എടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വർണ കള്ളക്കടത്തുകേസിൽ പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 24 ന് രാവിലെ 10 ന് കളക്ടറേറ്റ് ധർണ നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി. എം.ടി. രമേശ് ഉദ്ഘാടനം നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ എൻ.ഡി.എ നേതാക്കളായ പി.അനിൽകുമാർ , പ്രൊഫ.ഗ്രേസമ്മ മാത്യു എന്നിവരും പങ്കെടുത്തു.