പൊൻകുന്നം:എരുമേലി-പൊൻകുന്നം ശബരിമല പാതയിൽ ഗ്യാസ് ഗോഡൗണിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയുമായി എത്തി തിരികെ മടങ്ങിയ കാറും എതിർ ദിശയിൽ നിന്നെത്തിയ അംഗപരിമിതൻ സഞ്ചരിച്ച മുച്ചക്ര വാഹനവുമാണ് കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.ഇടിച്ച ശേഷം ഇരു വാഹനങ്ങളും റോഡിന് സമീപത്തെ 15 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു.ഏകദേശം 150 അടിയോളം താഴ്ചയുള്ള ചെങ്കുത്തായ കുഴിയിലേയ്ക്കാണ് വാഹനങ്ങൾ വീണത്.ഇരു വാഹനങ്ങളും മരത്തിൽ തട്ടി നിന്നത് വൻ ദുരന്തം ഒഴിവാക്കി.അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ മുക്കൂട്ടുതറ ഇടകടത്തി സ്വദേശികളായ അനൂപ് (25), ബിബിൻ (25) എന്നിവർക്ക് കാലിന് സാരമായി പരിക്കേറ്റു.ബിബിന്റെ രണ്ട് കാലിനും ഒടിവുണ്ട്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഓടിച്ച പഴയിടം സ്വദേശി ഗിരീഷ് (31) നിസാര പരിക്കുകളോടെ രക്ഷപെട്ടു. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.