കുറവിലങ്ങാട് : എസ്.എൻ.ഡി.പി യോഗം മോനിപ്പള്ളി 407ാം ശാഖയിൽ പത്രാധിപർ അനുസ്മരണം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ബിനു വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ രാജൻ കാപ്പിലാൻകൂട്ടം അനുസ്മരണപ്രഭാഷണം നടത്തി. പ്രസിഡന്റ് സുജാ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എം സുകുമാരൻ സ്വാഗതം പറഞ്ഞു.