kobabraham

കടുവാക്കുളം: ദിവ്യകാരുണ്യമിഷനറി സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഫാ. എബ്രാഹം പാറേക്കാട്ട് മൊളോപ്പറമ്പിൽ (84) നിര്യാതനായി. 1977 മുതൽ 1989 വരെ ദിവ്യകാരുണ്യ മിഷനറി സഭയുടെ സുപ്പീരിയർ ജനറാളായിരുന്നു. പൂവരണി പാറേക്കാട്ട് മൊളോപ്പറമ്പിൽ പരേതരായ വർക്കി-അന്നമ്മ ദമ്പതികളുടെ മകനാണ്. പാറേക്കാട്ട് കുടുംബയോഗ പ്രസിഡന്റായി ദീർഘകാലമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: വർക്കി വർക്കി (കുഞ്ഞൂട്ടി) പാലമ്പ്ര, പരേതനായ വർക്കി തോമസ് (തൊമ്മച്ചൻ) പൂവരണി, വർക്കി ജോസഫ് (ഔസേപ്പച്ചൻ) കാരികുളം, പരേതയായ ഏലിക്കുട്ടി കുഴിപ്പിൽ അതിരമ്പുഴ, പരേതയായ അന്നമ്മ പൗവ്വത്ത് തോടനാൽ, പരേതയായ ത്രേസ്യാമ്മ തൂങ്കുഴി കാരികുളം, പരേതയായ മാമ്മിക്കുട്ടി പുല്ലന്താനിക്കൽ മരങ്ങാട്ടുപള്ളി. സംസ്കാരം 2.30ന് കോട്ടയം കടുവാക്കുളം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.