അടിമാലി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊന്നത്തടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊന്നത്തടിയിലെ 2.5 ഏക്കർ തരിശു പാടം പാട്ടത്തിനെടുത്ത് നെൽക്കൃഷി ചെയ്യുന്നതിന്റെ ഭാഗമായി ഞാറുനടീൽ ഉത്സവം നടന്നു. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. ജോസ്, ജില്ല പഞ്ചായത്ത് അംഗം നോബിൾ ജോസഫ്, കർഷക സംഘം ജില്ലാ സെക്രട്ടറി എൻ.വി. ബേബി. ജോയ്ന്റ് രജിസ്ട്രാർ എച്ച്. അൻസാരി, അസിസ്റ്റന്റ് രജിസ്ട്രാർ പി.എം. സോമൻ, ഉഷ മധു, സജിത് കെ.എസ്, കെ.എ. ആനന്ദവല്ലി, നീതു ചന്ദ്രൻ, വി.എം. ബേബി, വി.കെ.സലിം, ടി.ജി. രാമൻകുട്ടി, സി.കെ. ജയൻ, ശേഖരൻ കെ.കെ., അമ്പിളി റെജി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി സി.എസ്.അനീഷ് സ്വാഗതവും ഭരണ സമിതി അംഗം ഡി.തങ്കച്ചൻ നന്ദിയും പറഞ്ഞു.