accident
മരണമടഞ്ഞ വിഷ്ണുവും സന്ദീപും

കട്ടപ്പന: ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ മനംനൊന്ത് കട്ടപ്പന മാരുതി ഇൻഡസ് മോട്ടേഴ്സിലെ സഹപ്രവർത്തകർ. വിധിയുടെ രൂപത്തിലെത്തിയ അപകടം പ്രിയപ്പെട്ടവരെ തട്ടിയെടുത്ത വിവരം പലർക്കും വിശ്വസിക്കാനായില്ല. കാഞ്ചിയാർ വെങ്ങാലൂർക്കട ഉറുമ്പിൽ വിജയന്റെ മകൻ വിഷ്ണു(25), ഉപ്പുതറ ചപ്പാത്ത് പൊരികണ്ണി കൊച്ചുചെരുവിൽ വിജയൻ മകൻ സന്ദീപ്(26) എന്നിവരാണ് പാലാ പൂവരണിയിലുണ്ടായ അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ചപ്പാത്ത് ചേന്നാട്ട് ലിജു ബാബു (28) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച വിഷ്ണുവും സന്ദീപും എട്ടുവർഷമായി ഇൻഡസിലെ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ചികിത്സയിലുള്ള ലിജു പി.ആർ.ഒയാണ്. വെള്ളിയാഴ്ചയും മൂവരും ജോലിക്കെത്തിയിരുന്നു. ഇന്നലെ അവധിയെടുത്ത് സ്വകാര്യ ആവശ്യത്തിനായി രാവിലെയാണ് മാരുതി കാറിൽ തലയോലപ്പറമ്പിലേക്ക് പുറപ്പെട്ടത്. വിഷ്ണുവാണ് വാഹനമോടിച്ചിരുന്നത്. ലിജു പിൻസീറ്റിലായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ സഹപ്രവർത്തകർ ഒന്നടങ്കം പാലയിലേക്കും കോട്ടയത്തേയ്ക്കുമായി പുറപ്പെട്ടു. കൊവിഡ് പരിശോധന ഫലം വന്നശേഷം സുഹൃത്തുക്കളുടെ ചേതനയറ്റ മുഖം കാണാനായി ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുകയാണ് ഇവർ.