പാലാ: പാലാ ചക്കാമ്പുഴ റൂട്ടിൽ മുണ്ടുപാലം കുരിശുപള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാർ വഴിയരികിലെ വീട്ടുമുറ്റത്തെ മരത്തിലിടിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു പേർ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കോട്ടയം തിരുവഞ്ചൂർ സ്വദേശിയുടേതാണ് കാർ. രാമപുരം ഭാഗത്തുനിന്നും പാലായ്ക്ക് വരികയായിരുന്നു കാറാണ് അപകടത്തിൽപെട്ടത്