എരുമേലി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ പി.എസ്.സി പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ എം.വി അജിത്ത് കുമാർ, യൂത്ത്മൂവ്മെന്റ് കൺവീനർ റെജി പൊടിപ്പാറ, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മറ്റി ഭാരവാഹികളായ സജീഷ് മണലേൽ, അനിൽ കണ്ണാടി, എരുമേലി യൂണിയൻ കൗൺസിൽ അംഗം പി.ജി വിശ്വനാഥൻ,സൈബർ സേന അംഗം മഹേഷ് പുരുഷോത്തമൻ,ശാഖാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു..