എരുമേലി: എസ്.എൻ.ഡി.പി യോഗം ആറാട്ടുകടവ് 3534ാം ശാഖയിൽ യൂത്ത്മൂവ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് മജീഷ് രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എരുമേലി യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു.എരുമേലി യൂണിയൻ കൗൺസിൽ അംഗം വിശ്വനാഥൻ പതാലിൽ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ റെജിമോൻ പൊടിപ്പാറ യോഗത്തിൽ പങ്കെടുത്തു. രാജേഷ് രാജൻ ഇരുപുളംകാട്ടിൽ ( പ്രസിഡന്റ് ), ഗിരീഷ് വരയത്തു (വൈസ് പ്രസിഡന്റ് ), ഷൈജു പി ഷാജി പാറയിൽ (സെക്രട്ടറി ), ഷിജിത്ത് ഷാജി പാറയിൽ ( യൂണിയൻ കമ്മിറ്റി), ഗോവ റെജി, നന്ദു സന്തോഷ്, അഖിൽ തങ്കച്ചൻ,അച്ചു ബിനു, കാർത്തിക ഗോപി, നന്ദന പ്രകാശ്, പവിത്ര പ്രസാദ്, ആതിരാ ശശി ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.