കിളിരൂർ: ശിവഗിരി മഠം തന്ത്രിയായി നിയമിതനായ ശ്രീനാരായണ പ്രസാദ് തന്ത്രിയെ എസ്.എൻ.ഡി.പി യോഗം 32ാം കിളിരൂർ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു.
കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് തന്ത്രിയെ പൊന്നാട അണിയിച്ചു. ശാഖാ പ്രസിഡന്റ് മോഹനൻ അടിവാക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ ജയരാജ്, സെക്രട്ടറി പി.എം സന്തോഷ് കുമാർ, യൂണിയൻ കമ്മറ്റി അംഗം ജയേഷ് കെ ദിവാകർ, തിരുവാർപ്പ് പഞ്ചായത്ത് മെമ്പർ സുഭഗ ടീച്ചർ എന്നിവർ സംസാരിച്ചു.