കട്ടപ്പന: ലൈൻ വലിക്കൽ ജോലികളുടെ മറവിൽ ഈട്ടിത്തോപ്പ്, കുപ്പച്ചാംപടി മേഖലകളിൽ രാത്രികാലങ്ങളിലും വൈദ്യുതി മുടങ്ങുന്നതായി ആക്ഷേപം. പകൽസമയങ്ങളിലടക്കം വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസുകളും തടസപ്പെടുന്നു. ഒരാഴ്ചയിലധികമായി മേഖലയിൽ ലൈൻ വലിക്കൽ ജോലികൾ നടക്കുകയാണ്. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്നാണ് കെ.എസ്.ഇ.ബി. അറിച്ചിരുന്നതെങ്കിലും കരാറുകാരൻ രാത്രി വൈകിയും ജോലികൾ നടത്തുകയാണ്. രാത്രി എട്ടിനുശേഷമാണ് വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നത്. ഇതിനിടെ താത്കാലികമായി ലൈൻ വലിച്ച് ചാർജ് ചെയ്തപ്പോൾ മരങ്ങളിൽ നിന്നടക്കം വൈദ്യുതാഘാതം ഉണ്ടായതായും നാട്ടുകാർ ആരോപിച്ചു.