അടിമാലി: മലഞ്ചരക്ക് കടയുടെ ഷട്ടർ പൊളിച്ച് മോഷണം നടത്തിയ പ്രതിയെ അടിമാലി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. മങ്കുവ ഒഴുകയിൽ ഷെയ്‌സ് (39) നെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അടിമാലി പ്രൈവറ്റ് സ്റ്റാൻഡിന് സമീപമുള്ള മലഞ്ചരക്ക് കടയിൽ നിന്ന്, കുരുമുളക്, ഏലം, ജാതി പത്രി തുടങ്ങി എഴുപതിനായിരം രൂപയുടെ സാധനങ്ങൾ മോഷണം പൊയിരുന്നു.മോഷണവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങൾ സമീപത്തുള്ള കടയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മോഷണമുതൽ അടിമാലിയിൽ നിന്ന് ഓട്ടാറിക്ഷാ വിളിച്ച് മുരിക്കാശ്ശേരിയിൽ വില്പന നടത്തി. സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ അടിമാലി പൊലീസിനെ വിവരം അറിയച്ചതിനെ തുടർന്ന് ഇന്നലെ ഒഴുവത്തടത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിന് മുൻപ്പന്ത്രണ്ടോളം മോഷണ കേസിലെ പ്രതിയാണ്. മോഷണമുതലമായി കഴിഞ്ഞ ദിവസം രാത്രി ചുമന്നുകൊണ്ടു പോകവേ അടിമാലി എക്‌സൈസിന്റ ജീപ്പ് കണ്ട് അടിമാലിയിലെ സ്വണ്ണ കടയുടെ മുൻവശത്ത് വച്ച് രക്ഷപ്പെട്ടിരുന്നു. തുടർന്ന് എക്‌സൈസ് സംഘം ക ട തിണ്ണയിൽ നിന്ന് ഒരു ചാക്ക് കുരുമുളക് അടിമാലി പൊലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു.പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.