vishnu
വാഹനാപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ മൃതദേഹം വെങ്ങാലൂര്‍ക്കടയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയവര്‍.

.കട്ടപ്പന: പാലാ പൂവരണിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാക്കൾക്ക് നാടിന്റെ യാത്രാമൊഴി. അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ സുഹൃത്തുക്കളടക്കം നിരവധി പേർ എത്തി. കാർ യാത്രികരായ കട്ടപ്പന കാഞ്ചിയാർ വെങ്ങാലൂർക്കട ഉറുമ്പിൽ വിജയന്റെ മകൻ വിഷ്ണു(25), ഉപ്പുതറ ചപ്പാത്ത് പൊരികണ്ണി കൊച്ചുചെരുവിൽ വിജയൻ മകൻ സന്ദീപ്(26) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ചരക്ക്‌ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊവിഡ് പരിശോധന ഫലം വൈകിയതോടെ ഇന്നലെയാണ് ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ച് സംസ്‌കരിച്ചു. അപകടത്തിൽ പരിക്കേറ്റ ചപ്പാത്ത് ചേന്നാട്ട് ലിജു ബാബു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും കട്ടപ്പന മാരുതി ഇൻഡസ് മോട്ടേഴ്‌സിലെ ജീവനക്കാരാണ്.