കോട്ടയം: നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷിക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോട്ടയം ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉമ്മൻചാണ്ടിയ്ക്ക് കൈമാറി. വൈസ് പ്രസിഡന്റ് ഡോ: ശോഭ സലിമോൻ, മുൻ പ്രസിഡന്റുമാരായ ജോഷി ഫിലിപ്പ്, അഡ്വ. സണ്ണി പാമ്പാടി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലിൽ, മുൻ വൈസ് പ്രസിഡന്റ് ജെസ്സിമോൾ മനോജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.