കോട്ടയം: അമിത വേഗത്തിലെത്തിയ ബൈക്ക് ഇന്നോവയിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. ആർപ്പൂക്കര വില്ലൂന്നി കോളനിയിൽ വിഷ്ണുദത്ത് (21), എബിൻ ടോം (20) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. കൈപ്പുഴ ഭാഗത്തേയ്ക്കു വരികയായിരുന്നു ഇന്നോവയെ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീണ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.