കോട്ടയം: ഓർത്തഡോക്‌സ് വിഭാഗം മണർകാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മണർകാട് കത്തീഡ്രൽ ഭാരവാഹികൾ പറഞ്ഞു. സൗഹാർദ്ദപരാമായ അന്തരീക്ഷത്തിൽ കഴിയുന്ന മണർകാട് പ്രദേശത്ത് അശാന്തിയുടെ വിത്തുപാകാനുള്ള ശ്രമമാണ് ഓർത്തഡോക്‌സ് വിഭഗത്തിന്റേത്. മണർകാട് കത്തീഡ്രലിലെ ഇടവകക്കാരായ മൂവായിരത്തിൽപ്പരം കുടുംബങ്ങൾ യാക്കോബായ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്നവരാണ്. എന്നാൽ സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രം മൂന്ന് പേർ പള്ളിക്കെതിരേ കേസുകൊടുത്ത് വിധി സമ്പാദിക്കുകയായിരുന്നു. ദേവാലയത്തിന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് കുതന്ത്രങ്ങളിലൂടെ പള്ളിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. മണർകാട് പള്ളി ഇന്നുള്ള അവസ്ഥയിൽ തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും വികാരി കുര്യാക്കോസ് കോർ എപ്പിസ് കോപ്പ പറഞ്ഞു.