കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് പരിശോധന പ്രവർത്തനങ്ങളുടെ ഭാഗമായി മണർകാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്രവ പരിശോധന കിയോസ്‌ക് സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി കിയോസ്‌കിന്റെ താക്കോൽ ദാനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർയർപേഴ്‌സൺ ലിസമ്മ ബേബി,ജില്ലാ പഞ്ചായത്തംഗം ജെസ്സിമോൾ മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി.തോമസ്, സുജാ തോമസ്, മെഡിക്കൽ ഓഫീസർ ഡോ.രമ്യ.എം തുടങ്ങിയവർ സംബന്ധിച്ചു.