ചങ്ങനാശേരി: ചങ്ങനാശേരിയിൽ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നു. തിങ്കളാഴ്ച്ച മേഖലയിൽ 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും മറ്റ് രണ്ട് പേർ അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. വാഴപ്പള്ളി പഞ്ചായത്തിലാണ് കൂടുതൽ രോഗികൾ. 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചങ്ങനാശേരി നഗരസഭയിൽ 10, പായിപ്പാട് 8, തൃക്കൊടിത്താനം 7, വാകത്താനം 4 , കുറിച്ചി 1 എന്നിങ്ങനെയാണ് പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചങ്ങനാശേരി നഗരസഭയിൽ 31,33, മാടപ്പള്ളി 13, വാഴപ്പള്ളി 19, വാകത്താനം 4 എന്നീ വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.