sndp

കട്ടപ്പന: മഹാസമാധി ദിനത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി. യോഗം ഈട്ടിത്തോപ്പ് ശാഖയുടെ കരുതൽ. പലവ്യഞ്ജന സാധനങ്ങളടങ്ങുന്ന കിറ്റ് ഓരോ വീടുകളിലും എത്തിച്ചുനൽകി. പച്ചടി എസ്.എൻ. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ബിജു പുളിക്കലേടം വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് സജീവ് ഈറ്റയ്ക്കക്കൽ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി ബിജു വിരുപ്പിൽ, ഭരണസമിതിയംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ്, വനിതസംഘം, കുമാരി സംഘം, കുടുംബയോഗം ഭാരവാഹികൾ കിറ്റുകൾ വീടുകളിൽ എത്തിച്ചുനൽകി.

.