കട്ടപ്പന: ബി. ടെക് പരീക്ഷയിൽ കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളജിന് 96.8 ശതമാനം വിജയം. ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗം നൂറുമേനി വിജയം കരസ്ഥമാക്കി. വിജയിച്ച വിദ്യാർത്ഥികൾക്കെല്ലാം വിവിധ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ലഭിച്ചതായി കോളജ് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർത്ഥികളെ കോളജ് ഡയറക്ടർ ഫാ. ജിജി പി.എബ്രഹാം, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള എന്നിവർ അഭിനന്ദിച്ചു.