കട്ടപ്പന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച് കർഷകമോർച്ച ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 70 ഫലവൃക്ഷതൈകൾ നട്ടു. ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.സി. സന്തോഷ് കുമാർ, ടി.എം. സുരേഷ്, പി.ആർ. ബിനു, എം.എൻ. മോഹൻദാസ്, ഗോപി, രമ്യ രവീന്ദ്രൻ, ഹരി തറയത്ത്, ഷിജു ചുക്കുറുമ്പേൽ, പി.എൻ. സജീവൻ, ചാക്കോ മത്തായി, ജോസഫ് കളിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.