viswabharathi

ഞീഴൂർ: വിശ്വഭാരതി സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് ഗൂഗിൾ മീറ്റ് നടത്തി.പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഐസക് തോമസ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. വിശ്വഭാരതി സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. ഡിസ്ട്രിക്ട് ട്രെയിനർ വിജിൽ വിജയൻ നിർദ്ദേശങ്ങൾ നൽകി. സ്‌കൂൾ പ്രിൻസിപ്പൽ വി.സി സുരേഷ്, മാനേജർ എം.വി കൃഷ്ണൻകുട്ടി , പി.ടി.എ പ്രസിഡന്റ് പി.എസ് സത്യൻ എന്നിവരും സന്നിഹിതരായിരുന്നു.