കട്ടപ്പന: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മയ്ക്ക് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താനായി സുമനസുകളുടെ കാരുണ്യം തേടുന്നു. വണ്ടൻമേട് നെറ്റിത്തൊഴു ഒണക്കപ്പാറ സജികുമാറിന്റെ ഭാര്യ ബിന്ദു(43) വാണ് ചികിത്സയിൽ കഴിയുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വൃക്കകൾ തകരാറിലാണെന്നു അറിയുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തിവരുന്നു. അനുയോജ്യമായ വൃക്ക ലഭിച്ചാലും ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി വൻതുക കണ്ടെത്തണം. ക്ഷയരോഗിയായ ഭർത്താവ് സജികുമാറിന് ജോലി ചെയ്യാനും കഴിയില്ല. കൊച്ചറയിൽ വാടകയ്ക്ക് താമസിക്കുകയാണ് നിർദ്ധന കുടുംബം. സഹായങ്ങൾക്കായി അണക്കര എസ്.ബി.ഐ ശാഖയിൽ ബിന്ദുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67193069098. ഐ.എഫ്.എസ്. കോഡ്: എസ്.ബി.ഐ.എൻ. 0070784. ഫോൺ: 9847907682.