raju

അടിമാലി: പനയിൽ നിന്ന് വീണ്തൊഴിലാളി മരിച്ചു.കൊന്നത്തടി തോരണത്തിങ്കൽ രാജു (60) ആണ് മരിച്ചത്.
രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോയ രാജു കള്ളു ഷാപ്പിൽ എത്തിയില്ല. ഇതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരിക്കുകളോടെ മരിച്ച നിലയിൽ പനയുടെ ചുവട്ടിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശല്യംപാറ കാരക്കൽ രാധ, മക്കൾ: രാഹുൽ, രാജി, അഞ്ചു, മരുമകൾ: ആര്യ