മുണ്ടക്കയം':എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93 മത് മഹാസമാധിദിനാചരണം നടത്തി.
ഭദ്ര ദീപം തെളിയിക്കൽ 'പുഷ്പാർച്ചന,സമൂഹപ്രാർത്ഥന ഉപവാസപ്രാർത്ഥന ഗുരുദേവകൃതി ആലാപനം എന്നിവ നടത്തി യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി,
ചടങ്ങുകൾക്ക് നേതൃത്വം നല്കി. യൂണിയൻ സെക്രട്ടറി അഡ്വ. പി ജീരാജ്,വൈസ് പ്രസിഡന്റ്, ലാലിറ്റ് എസ് തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി അനിയൻ ,ഷാജി ഷാസ് യൂണിയൻ കൗൺസിലർമാരായ സി.എൻ മോഹനൻ , രാജപ്പൻ ഏന്തയാർ, രാജേഷ് ചിറക്കടവ് , ഷിനു പനക്കച്ചിറ ,വിശ്വംഭരൻ കൊടുങ്ങ
വിപിൻ മോഹൻ കുപ്പക്കയം , വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അരുണാ ബാബു,സെക്രട്ടറി സിന്ധു മുരളീധരൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ്
ചെയർമാൻ എം വി ശ്രീകാന്ത് എന്നിവർ മഹാസമാധിദിന സന്ദേശം നൽകി. ഹൈറേഞ്ച് യൂണിയനു കീഴിലെ 37 ശാഖകളിലും കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് ദീപാർപ്പണം പുഷ്പാർച്ചന സമൂഹപ്രാർത്ഥന ,ഗുരുദേവകൃതി ആലാപനം,ഉപവാസ പ്രാർത്ഥന എന്നിവ നടന്നു.