പാലാ: ശ്രീനാരായണ ഗുരുദേവന്റെ 93 മത് മഹാസമാധിദിനം ഇടപ്പാടി ക്ഷേത്രാങ്കണത്തിൽ ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. ഇടപ്പാടിക്ഷേത്രയോഗത്തിന്റെയും യുവജനവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സമാധിദിന ചടങ്ങുകൾ ഫെയ്‌സ്ബുക്ക് ലൈവായി എല്ലാ ഭക്തരിലും എത്തിച്ചു രാവിലെ 11ന് കൊവിഡ് മാനദണ്ഡമനുസരിച്ച് കൂടിയ യോഗത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് എം.എൻ ഷാജി മുകളേൽ അദ്ധ്യക്ഷനായി. ക്ഷേത്രം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ പരമഹംസാ കേളേജ് സെക്രട്ടറി അഡ്വ .കെ.എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീഷ് മണി നന്ദി പറഞ്ഞു. തുടർന്ന് പ്രഭാഷണങ്ങളും ക്ഷേത്രം മേൽശാന്തി സനീഷ് വൈക്കത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകളും നടന്നു.