കോട്ടയം: കഞ്ചാവു കേസ് പ്രതി സംക്രാന്തി മുടിയൂർക്കര ചെമ്മനംപടി തേക്കിൻപറമ്പിൽ ഷൈൻ ഷാജിയുടെ വീട് ഗുണ്ടാസംഘം അടിച്ചു തകർത്തു. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കൊറിയർ സ്ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഷൈൻ റിമാൻഡിലാണ്. അക്രമം നടക്കുമ്പോൾ വീട്ടിൽ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലും ബൈക്കിലുമായി എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഷൈമോൻ ജയിലിൽ നിന്നിറങ്ങിയാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയാണ് സംഘം മടങ്ങിയത്. വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.